മോഫിയയുടെ ആത്മഹത്യ: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പ്രത്യേകസംഘം

ci-sudheer-mofiya-2
SHARE

കേരളത്തില്‍ രോഷം അഴിച്ചുവിട്ട മോഫിയയുടെ ആത്മഹത്യയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി പി.രാജീവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും തീരുമാനം. സിഐക്കെതിരായ പരാതിയും അന്വേഷിക്കും.  നിയമവിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ്  ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരിച്ച മോഫിയയുടെ ഭര്‍ത്താവടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ആലുവയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി ഒക്ടോബര്‍ 29ന് ഗാര്‍ഹിക പീഡന പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ സിഐ സുധീര്‍ തയാറായില്ലന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി മരിച്ച ശേഷം മാത്രമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യത്തില്‍ സിഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം റിപ്പോര്‍ട്ട് നിഷേധിക്കുന്നു. പെണ്‍കുട്ടിയോട് സിഐ സുധീര്‍ മോശമായി പെരുമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 

ഇതിനിടെ, ആലുവയിൽ നിയമവിദ്യാർഥിനി  ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ് നടത്തിയ എസ്.പി.ഓഫീസ് മാർച്ച് സംഘർഷഭരിതമായി. ആരോപണവിധേയനായ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച ബഹുജന മാർച്ച് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.

MORE IN BREAKING NEWS
SHOW MORE