ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല

cp-udyabhanu
SHARE

ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ പ്രതി അഡ്വ. സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല. രാജീവ് വധക്കേസിലെ ഏഴാംപ്രതിയാണ് സി.പി.ഉദയഭാനു.

 രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.  

MORE IN BREAKING NEWS
SHOW MORE