സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു

Thumb Image
SHARE

ക്രിസ്ത്യൻമാനേജമെന്റ് അസോസിയേഷന് കീഴിലെ നാല് മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് കുറക്കാൻ ഫീസ് നിർണ്ണയസമിതിയുടെ തീരുമാനം. നാല് ലക്ഷത്തി എൺപത്തി അയ്യായിരമായിരിക്കും ഈ വർഷത്തെ ഫീസ്. അഞ്ച് ലക്ഷം രൂപ ഫീസിലാണ് , ജൂബിലി, അമല, കോലഞ്ചേരി, പുഷ്പഗിരി കോളജുകളിൽ വിദ്യാർഥികള്‍ക്ക് പ്രവേശനം നൽകിയിരുന്നത്. ഇതിൽ നിന്ന് പതിനയ്യായിരം രൂപ കുറക്കാനാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണ്ണയ സമിതി തീരുമാനിച്ചത്. 

അതേസമയം, എം.ബി.ബി.എസ് ഫീസ് കുറച്ചത് യുക്തിസഹമല്ലെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ അറിയിച്ചു. തുടർനടപടികൾ സ്വീകരിക്കും. 

രാജേന്ദ്രബാബു കമ്മിറ്റിക്ക് അധികാരമുണ്ടോയെന്ന് അറിഞ്ഞശേഷമായിരിക്കും തുടർനടപടികൾ. കമ്മിറ്റിയുടെ അധികാരം ചോദ്യം ചെയ്ത കേസില്‍ വൈകാതെ വിധിയുണ്ടാകുമെന്നും മാനേജ്മെന്റുകൾ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE