ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും

kmml-bridge-collapse1
SHARE

ചവറ കെ.എം.എം.എല്‍. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. 

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) മിനറൽ സെപ്പറേഷൻ യൂണിറ്റിലേക്കുള്ള ഇരുമ്പു നടപ്പാലം തകർന്നു വീണു മൂന്നു വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജീവനക്കാർ ഉൾപ്പെടെ 45 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

പന്മന വടക്കുംതല കൊല്ലക കൈരളിയിൽ പരേതനായ പി.ആർ.ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാദേവിയമ്മ (57), മേക്കാട് ക്രിസ്റ്റഫർ കോട്ടേജിൽ (ഫിലോമിന മന്ദിരം) പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യ ഏയ്ഞ്ചലീന (റേയ്ച്ചൽ – 45), മേക്കാട് ജിജിവിൻ വില്ലയിൽ ഡോ.ഷിബുവിന്റെ ഭാര്യ അന്നമ്മ (സീന – 45) എന്നിവരാണു മരിച്ചത്.

MORE IN BREAKING NEWS
SHOW MORE