E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 12:08 PM IST

Facebook
Twitter
Google Plus
Youtube

തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും; തോമസ് ചാണ്ടി വിഷയത്തിൽ കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തോമസ് ചാണ്ടി വിഷയത്തില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അനുഭവിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

സി.പി.എം നേതാക്കള്‍ക്ക് തോമസ് ചാണ്ടിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ ആരോപണം അസംബന്ധമാണ്. കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് തോമസ് ചാണ്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നതെന്നും കോടിയേരി പറഞ്ഞു. 

അതേസമയം, കായൽ കയ്യേറ്റ ആരോപണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാൻ തീരുമാനിച്ചു. 

അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടുക . റവന്യൂ അഡീ. ചീഫ് സെക്രട്ടറിയുടെ നിലപാടിന് അംഗീകാരം നൽകി. 

കായല്‍ കയ്യേറ്റവും നിലം നികത്തലുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍  റവന്യൂമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. അതേസമയം, ക്രിമിനല്‍ കേസെടുക്കാമെന്ന   റവന്യൂമന്ത്രിയുടെ നിലപാടില്‍  മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. 2006 മുതല്‍ 2011വരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു പരിശോധിക്കണമെന്നും കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍  നിയമോപദേശം തേടണമെന്നുമായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട്. 

അതേസമയം, ക്രിമിനല്‍ കേസെടുക്കണമെന്ന് മന്ത്രി നിലപാടെടുത്തിട്ടില്ലെന്ന് തോമസ് ചാണ്ടിയെ  മുഖ്യമന്ത്രി അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്നു പരിഗണിച്ചില്ല.