സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നല്‍കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ. നിയമോപദേശം ലഭിച്ചശേഷം സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, ഡി.ജി.പി ലോക്നാഥ് ബഹ്റ നിയമോപദേശത്തിനായി കൈമാറി. പൊലീസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്കാണ് പരാതി കൈമാറിയത്. നിയമോപദേശം ലഭിച്ചശേഷമേ തുടർനടപടികൾ തീരുമാനിക്കൂ. നിലവിൽ ക്രൈംബ്രാഞ്ച് സംഘം സോളാറിലെ സാമ്പത്തിക തട്ടിപ്പടക്കമുള്ള മുൻപരാതികൾ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗിക പീഡനം അടക്കം ആരോപിച്ച് സരിത പരാതി നൽകിയത്.