ലാലിഗയില്‍ ബാഴ്സിലോണ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം സമനിലയില്‍. 82-ാം മിനിട്ടില്‍ ലൂയി സുവരാസ് സ്വന്തമാക്കിയ ഗോളാണ് ബാഴ്സിലോണയ്ക്ക് സമനില സമ്മാനിച്ചത്. 21-ാം മിനിട്ടിലായിരുന്നു അത്ലറ്റിക്കോയുടെ ഗോള്‍.
പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ ഏഴ് ഗോളിന് സ്റ്റോക് സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റര്‍ പാലസ് ഒന്നിനെിരെ രണ്ട് ഗോളിന് ചെല്‍സിയെ അട്ടിമറിച്ചു. കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ചു.