കെ.പി.സി.സി അംഗങ്ങളുടെ പുതിയ പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറി. ഇന്നലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ നേതാക്കൾ ഡൽഹിയിലെത്തി പട്ടിക സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എം.പിമാർ തർക്ക മുന്നയിച്ച സ്ഥലങ്ങളിലെ അംഗങ്ങളുടെ കാര്യത്തിൽ സമവായത്തിൽ എത്തിയെന്നാണ് സൂചന. നേരത്തെ പട്ടികയിൽ ഇടം നേടാതിരുന്ന രാജ് മോഹൻ ഉണ്ണിത്താന്റെ പേരും പുതുക്കിയ പട്ടികയിൽ ഉണ്ടെന്നാണ് വിവരം. പട്ടിക ഇന്നോ നാളെയൊ പുറത്തിറങ്ങിയേക്കും.
Advertisement