റയില്‍വെ അഴിമതിക്കേസില്‍ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ചോദ്യം ചെയ്യലിനു ഹാജരായി. നാലു തവണ നോട്ടീസ് അയച്ചതിനു പിന്നാലെയാണ്, ഡല്‍ഹി സി.ബി.ഐ ആസ്ഥാനത്ത് ഹാജരായത്. റയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഐ.ആര്.സി.ടി.സിയുടെ ഉടമസ്ഥതയിലുള്ള രണ്ടു ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്. ബെനാമിയുടെ പേരില്‍ കൈക്കൂലിയായി ഭൂമി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. ലാലുവിന്റെ മകന് തേജസ്വി യാദവും കേസില്‍ പ്രതിയാണ്. ഡല്‍ഹി, പട്്ന, റാഞ്ചി ഉള്‍പ്പെടെ ലാലു പ്രസാദിന്റെ വസതിയിലും ഓഫീസുകളിലും സി.ബി.ഐ റെയ്്ഡ് നടത്തിയിരുന്നു. കേസ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നാണ് ആര്.ജെ.ഡിയുടെ ആരോപണം.
Advertisement