ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുമരണനിരക്കിനെക്കുറിച്ചുള്ള പ്രസ്താവന കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. യുപിയിലെ യഥാര്‍ഥ കണക്ക് പുറത്തുവിടാന്‍ തയ്യാറുണ്ടോയെന്നും പിണറായി ചോദിച്ചു. ആർഎസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറെന്നും പിണറായി വിജയൻ പറഞ്ഞു.
ആര്‍എസ്എസിന്റെ പടപ്പുറപ്പാടിന്റെ മുന്നില്‍ വിറങ്ങലിച്ച് പോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ ചെറുക്കാന്‍ രാഷ്ട്രീയമായി എതിര്‍ക്കുന്നവരും ഒപ്പമുണ്ടാകും. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമായെന്നും പിണറായി അഭിപ്രായപ്പെട്ടു.
KOCHI 2016 JULY 09 : Kerala chief minister Pinarayi Vijayan @ Josekutty Panackal