മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ചലനത്തില്‍ 120 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൊറേലോസ് , മെക്സികോ സിറ്റി, പോയബ്ല എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. മെക്സിക്കോ സിറ്റിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള അടെന്‍സിങ്കോ ആണ് പ്രഭവ കേന്ദ്രം. വൈദ്യുത ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. എന്തുസഹായവും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. ഈ മാസം മെക്സികോയിലുണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. സെപ്റ്റംബര്‍ ഏഴിനുണ്ടായ ഭൂചലനത്തില്‍ 98പേര്‍ കൊല്ലപ്പെട്ടിരുന്നു.
Advertisement