ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രിത ഒാഡിറ്റോറിയം നല്‍കാനാവില്ലെന്ന് ആര്‍എസ്എസിനെ അറിയിച്ചു. ആര്‍എസ്എസ് അനുകൂല സംഘടനയായ സിസ്റ്റര്‍ നിവേദിത ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് നിശ്ചയിച്ച പരിപാടി മറ്റൊരു ഒാഡിറ്റോറിയത്തില്‍ നടത്തുമെന്നും, ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ പങ്കെടുക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പ്രതികരിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് ശക്തമായി പ്രതിഷേധിച്ചു.
Advertisement