തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഡി.എം.കെ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. രാവിലെ 10.30ന് കനിമൊഴി, ദുരൈ മുരുകന്, ജെ.അന്പഴകന് എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുക. നിമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന് നേരത്തെ കത്തു നല്‍കിയിരുന്നു. ഒ.പി.എസ്-ഇ.പി.എസ് അനുകൂലികളായ എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം നാളെ അണ്ണാ ഡി.എം.കെ.ആസ്ഥാനത്ത് നടക്കും. പ്രതിഷേധത്തിന്റെ ഭാഗമായി എം.കെ.സ്റ്റാലിനടക്കമുള്ള ഡി.എം.കെ അംഗങ്ങള്‍ നിയമസഭയില്‍ ഗുഡ്ക ഉയര്‍ത്തിക്കാട്ടിയത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ പ്രിവിലേജ് കമ്മിറ്റിയും നാളെ യോഗം ചേരുന്നുണ്ട്. സ്റ്റാലിനടക്കമുള്ളവര്ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.
Advertisement