തമിഴ്നാട്ടില്‍ മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച പത്തൊന്‍പത് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് സ്പീക്കറോട് ആവശ്യപ്പെട്ടു. എം.എല്‍.എമാരോട് വിശദീകരണം നല്‍കാനാവശ്യപ്പെട്ട് സ്പീക്കറും കത്തു നല്കി. നിയപരമായി നിലനില്‍ക്കാത്ത കാര്യമാണ് സര്‍ക്കാര്‍ െചയ്യുന്നതെന്ന് ദിനകരന് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് പി.വെട്രിവേല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മന്ത്രിമാരുമായും വിശ്വസ്തരായ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനം ചീഫ് വിപ്പ് എസ്.രാജേന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു. കൂറുമാറ്റ നിരോധന നിയമ പ്രകാരം പത്തൊന്‍പത് എം.എല്‍ എമാരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ എം.എല്‍.എമാര്‍ക്കും കത്തുനല്‍കി. എന്നാല്‍ ഇതൊന്നും ഗൗരവത്തിലെടുക്കുന്നില്ലെന്നും ഗവര്‍ണറുടെ തീരുമാനത്തിനാണ് കാത്തരിക്കുന്നതെന്നും വെട്രിവേല്‍ എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു.
ഗവര്‍ണറോട് ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ നിര്ദേശിക്കാണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യഹര്ജി മദ്രാസ് ഹൈക്കോടതിയുടെ മുന്നില്‍ എത്തിയിട്ടുമുണ്ട്. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച 19 എം.എല്‍.എമാരെയും സസ്പെന്‍ഡ് ചെയ്യാന്‍ സ്പീക്കര്‍ക്ക് ചീഫ് വിപ്പിന്റെ ശുപാര്‍ശ. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന് ഇതിനുള്ള അധികാരമില്ലെന്ന നിലപാടിലാണ് ദിനകരന് വിഭാഗം.