സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. വിധിപകര്‍പ്പ് മുഴുവന്‍ വായിക്കാതെയാണ് പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. സ്വകാര്യതയില്‍ ന്യായമായ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു സുപ്രീംകോടതയില്‍ സര്‍ക്കാരിന്റെ വാദമെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
Advertisement