രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് തമിഴ്നാട് സര്‍ക്കാര്‍ മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരോള്‍ ലഭിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി വെല്ലൂര്‍ ജയിലില്‍ നിന്നും പേരറിവാളന് പുറത്തിറങ്ങി. അമ്മ അര്പ്പുതാംമ്മാള് വര്‍ഷങ്ങളായി നടത്തിവന്ന പരിശ്രമമാണ് വിജയംകണ്ടത്. അച്ഛന്റെ ചികിത്സയ്ക്കായാണ് പരോള്‍ നല്‍കുന്നതെന്നും കനത്ത പൊലീസ് സുരക്ഷ ഉറപ്പാക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Advertisement