എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. എം.കെ.സ്റ്റാലിന്, ടി.കെ.എസ്.എളങ്കോവന് എം.പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രീയമായി കരുണാനിധിയെ നിരന്തരം വിമര്‍ശിച്ചിരുന്ന വൈക്കോ, ഏറെ നാളുകള്‍ക്കു ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകാരികമായാണ് വൈകോ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Advertisement