ഉഴവൂർ വിജയന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. അന്വേഷണം പ്രഖ്യാപിച്ചത് മാധ്യമബഹളം മൂലം മാത്രമാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നതാണ്. ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ആരും രോഗിയാവില്ലെന്ന് മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
അതേസമയം, ആലപ്പുഴയില്‍ റിസോര്‍ട്ടിനു സമീപം അവസാനിച്ച റോഡ് നീട്ടുമെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. പണി പൂര്‍ത്തിയാക്കുന്ന കാര്യം ഇക്കാര്യം ഫിഷറീസ് വകുപ്പുമായി സംസാരിച്ചു. റോഡിന്റെ പണി റിസോര്‍ട്ടിനടുത്ത് നിലച്ചത് തന്റെ കുറ്റമല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.