ബംഗാളില്‍ ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടി. മുന്‍പ് ഇടതുകോട്ടയായിരുന്ന ഹാല്‍ദിയ മുന്‍സിപ്പാലിറ്റിയില്‍ മുഴുവന്‍ സീറ്റുകളും തൃണമൂല്‍ പിടിച്ചെടുത്തു. പന്സ്കുറ, നല്‍ഹാട്ടി, ബുനിയാദ്പൂര്‍, ധുപ്ഗുരി മുന്‍സിപ്പാലിറ്റികളിലും ദുര്‍ഗാപ്പൂര്‍, കൂപ്പര്ക്യാംപ് കോര്‍പറേഷനുകളിലും തൃണമൂലിന്റെ സമ്പൂര്‍ണാധിപത്യമാണ്. നല്ഹാട്ടിയിലെ ഒരു സീറ്റില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. ബിജെപി ധുപ്ഗുരിയില്‍ നാലിടത്തും ബുനിയാദ്പൂര്‍, പന്സ്കുറ എന്നിവിടങ്ങളില്‍ ഓരോ വാര്‍ഡിലും വിജയിച്ചു.
Advertisement