രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ഖാനേയും ഇന്ത്യ ടീമിന്റെ കണ്‍സല്‍ട്ടന്റുകളാക്കാനുള്ള തീരുമാനം സുപ്രീംകോടതി നിയോഗിച്ച പ്രത്യേകസമിതി മരവിപ്പിച്ചു. അതേസമയം പ്രധാനപരിശീലകനായുള്ള രവിശാസ്ര്തിയുടെ നിയമനത്തിന് സമിതി അംഗീകാരം നല്കി. സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയശ്ചയിക്കുന്നത് രവിശാസ്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനമെന്ന് സമിതി അധ്യക്ഷന്‍ വിനോദ് റായി പറഞ്ഞു. പുതിയ പരിശീലകന്റെ വേതനം, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ നിയമനം എന്നിവ തീരുമാനിക്കുന്നതിനായി നാലംഗ സമിതിയേയും നിയോഗിച്ചു. സ്ുപ്രീകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍.
Advertisement