കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചു. വില്പനയ്ക്കു കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പ്രിവൻഷൻ ഒാഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമാണിത്. കശാപ്പിനല്ലെന്ന് വിപണന കേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം. സംസ്ഥാനാന്തര വില്പനയും പാടില്ല. വില്‍ക്കുന്നത് കാര്‍ഷിക ആവശ്യത്തിന് മാത്രമാവണം. സംസ്ഥാന അതിര്‍ത്തിക്ക് 25 കി.മീ. ചുറ്റളവില്‍ കന്നുകാലിച്ചന്ത പാടില്ല. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനം ഏർപ്പെടുത്തി. കാള, പശു, പോത്ത്, ഒട്ടകം എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും .ഉത്തരവില്‍ അവ്യക്തത തുടരുകയാണ്. നിലവിൽ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണ്.
Advertisement