ഏഴിമല നാവിക അക്കാദമിയില്‍ തുടര്‍ന്ന കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. അക്കാദമി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അക്കാദമിയില്‍ നിന്ന് പിരിച്ചു വിട്ട സൂരജ് കോടതി ഉത്തരവ് നേടി തിരിച്ചെത്തുകയായിരുന്നു.
Advertisement