അഞ്ചലില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു

കൊല്ലം അഞ്ചല്‍ മേഖലയില്‍ രാത്രിയില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. പാതയോരങ്ങളിലും തോടുകളിലുമാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന മാലിന്യം തളളല്‍. മാലിന്യം തളളുന്ന വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

അഞ്ചൽ പഞ്ചായത്തിലെ അഗസ്ത്യക്കോട് പാറവിള - കോമളം റോഡിലെ തോട്ടിലേയ്ക്കാണ് കഴിഞ്ഞദിവസം ശുചിമുറി മാലിനും തള്ളിയത്. നാട്ടുകാർ അഞ്ചൽ പൊലീസിൽ പരാതിനൽകിയതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം മാലിന്യവാഹനം പിടികൂടാനുള്ള ശ്രമം തുടങ്ങി. 

     

ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ഇത്തരത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സംഘം വ്യാപകമാണ്. മുമ്പ് കടയ്ക്കല്‍, ചടയമംഗലം, ചിതറ, മടത്തറ, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ നിരവധി വാഹനങ്ങള്‍ പിടികൂടുകയും പ്രതികളെ റിമാന്‍‍ഡ് ചെയ്യുകയും ചെയ്തിരുന്നു.