ദൃശ്യസാങ്കേതിക വിദ്യയുടെ പുത്തൻ കാഴ്ചകളൊരുക്കി സിനി എക്സ്പോ

ദൃശ്യസാങ്കേതിക വിദ്യയുടെ പുതുപുത്തന്‍ പ്രവണതകളുമായി സിനി എക്സപോ. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ചലച്ചിത്രവികസന കോര്‍പറേഷനാണ് സത്യന്‍മെമ്മോറിയല്‍ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. സിനിമ–ടെലിവിഷന്‍ ക്യാമറകളുടെ പുതുതലമുറ ഇവിടെ അണിനിരക്കുന്നു. 

ഡ്രോണുകളുടെ ഡോണ്‍ എന്ന് ഇവനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഒരുപ്രദേശംമുഴുവന്‍ വെളിച്ചംവാരിവിതറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ േശഷിയുണ്ട് ഇതിന്. സിനിമാ ചിത്രീകരണത്തിന് മാത്രമല്ല ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം.  കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും കഴിയും. ഇത് മാത്രമല്ല പാടങ്ങളില്‍ മരുന്നുതളിക്കുന്നതിനും ഉപയോഗിക്കാം. കാരണം പതിനാറുകിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട് ഈ ഡ്രോണിന്. സിനിമാചിത്രീകരണത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന ക്യാമറകളുടെയും ലെന്‍സുകളുടെയും പുതിയതലമുറ ഇവിടെ അണിനിരക്കുന്നു.

വെളിച്ചവിന്യാസങ്ങളുടെ പുതുപ്രവണതകളാണ് മറ്റൊരുസവിശേഷത. കുറഞ്ഞവൈദ്യുതിയില്‍ കൂടുതല്‍ ഫലംകിട്ടുന്ന ലൈറ്റുകള്‍ നിര്‍മാണച്ചെലവും കുറയ്ക്കും. ശബ്ദലേഖനം, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അടുത്തറിയാനും അവസരമുണ്ട്.