റോഡ് ഇടിഞ്ഞുതാഴ്ന്നു, വിള്ളലുകൾ; നിർമാണത്തിൽ അപാകത; പ്രതിഷേധം

മണിമല-പഴയിടം തീരദേശ റോഡിൻ്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം. റോഡിൻ്റ പല ഭാഗത്തും വിള്ളലുകൾ ഉണ്ടാവുകയും റോഡ് ഇടിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്. പണികൾ നടക്കുമ്പോൾ തന്നെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

6 മാസം മുൻപ് റീ- ടാറിങ് നടത്തിയ മണിമല _ പഴയിടം തീരദേശ റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. പലയിടത്തും ടാറിങ് പൂർണ്ണമായും ഇളകി. ഭാരവാഹനങ്ങൾ കടന്നു പോകുന്നതിനാൽ  റോഡിൻ്റെ വശങ്ങളിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.  ചിലയിടങ്ങളിൽ റോഡ്‌ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്.3 കോടി രൂപ ചിലവിൽ ചെറുവള്ളി പള്ളിപ്പടി വരെ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന റോഡ്‌ നാട്ടുകാരുടെ എതിർപ്പിനെ തുടർന്നായിരുന്നു പഴയിടം വരെ നീട്ടിയത് . പണികൾ നടക്കുമ്പോൾ തന്നെ  അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്ന് പ്രദേശവാസിയായ സജി പറയുന്നു

കഴിഞ്ഞ ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തിൽ ചെറുവള്ളി പള്ളിപ്പടിയിലെ പാലം കൂടി ഒലിച്ചുപോയതോടെ മണിമല - പഴയിടം റോഡിലൂടെ വാഹനങ്ങൾ കൂടുതലായെത്തിയിരുന്നു റോഡിലെ കയറ്റങ്ങൾ ഒഴിവാക്കാതെ പണി തതിനാൽ ബസ്‌ സർവീസിനും റോഡ് അനുയോജ്യമല്ല.എത്രയും വേഗം റോഡ് യാത്രാ യോഗ്യമാക്കിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം