ആറന്മുള വള്ള സദ്യ സമാപിച്ചു; അടുത്ത വർഷത്തേക്കുള്ള ബുക്കിങ്ങ് ആരംഭിച്ചു

പത്തനംതിട്ട ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ള സദ്യക്ക് സമാപനം. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം എത്തിയ വള്ളസദ്യകളിൽ ഇത്തവണ വൻ ഭക്തജന പങ്കാളിത്തം ആയിരുന്നു. അടുത്ത വർഷത്തേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലേതടക്കം മുന്‍കൂട്ടി ബുക്കുചെയ്ത 431 പേരാണ് ഇത്തവണത്തെ വഴിപാടില്‍ പങ്കെടുത്തത്. 

ഓഗസ്റ്റ് 4ന് തുടങ്ങിയ വള്ളസദ്യക്ക് കാലവസ്ഥാ പ്രശ്നങ്ങള് മൂലം ആദ്യ ദിനങ്ങളില് ചില നിയന്ത്രണങ്ങള് ഏർപ്പെടുത്തിയിരുന്നു. എന്നാല് മുഴുവന് പള്ളിയോടങ്ങള്ക്കും പങ്കെടുക്കാന് അവസരം നല്കി പിന്നീട് വിപുലമായി വഴിപാട് നടത്താനായി. ആറന്മുള ഭഗവാന് പ്രിയമേറിയ 64 വിഭവങ്ങള് പാചകം ചെയ്തു വിളന്പുന്നതിനായി 10 ലേറെ പാചക സംഘങ്ങളാണ് ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചത്. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന വള്ളസദ്യക്ക് സമാപനം ആയെങ്കിലും അടുത്ത വർഷത്തേക്ക് ഇതിനോടകം ഒട്ടേറെ വഴിപാടുകൾ ബുക്ക് ചെയ്ത് കഴിഞ്ഞു.