എംസി റോഡിൽ അപകടങ്ങൾ പെരുകുന്നു; പ്രതിഷേധവുമായി കോൺഗ്രസ്

എംസി റോഡിലെ അപകടങ്ങൾക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാമാർച്ച്‌ നടത്തി. ഏനാത്ത് മുതൽ വാളകം വരെയായിരുന്നു പദയാത്ര . 

സുരക്ഷിത ഇടനാഴിയാക്കി എംസി റോഡ് നവീകരിച്ച ശേഷം ഇരുനൂറിലേറെപ്പേർ വാഹനാപകടങ്ങളിൽ മരിച്ചതായാണ് കണക്ക്. കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ കൊട്ടാരക്കര എംസി റോഡിലാണ് ഉണ്ടായത്. റോഡിന്റെ നിർമാണ ,പരിപാലന ച്ചുമതലയുള്ള കെഎസ്ടിപിക്കെതിരെയാണ് പരാതി. അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് കെഎഎസ്ടിപി ഓഫീസിലേക്ക് നേരത്തെ കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. ഇതിന്പിന്നാലെയാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ മാർച്ച്‌ നടത്തി. എനാത്ത് മുതൽ വാളകം വരെയായിരുന്നു പദയാത്ര. 150 കോടിയുടെ നവീകരണ പ്രവൃത്തികളിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് മൗനം പാലിക്കുകയാണെന്ന് കൊടിക്കുന്നിൽ കുറ്റപ്പെടുത്തി. 

അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം നാറ്റ്പാക് സംഘം എംസി റോഡിൽ പരിശോധന നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണം ഏർപ്പെടുത്തിയിരുന്നു.