ഇളമംഗലം തൂക്കുപാലം അപകടാവസ്ഥയിൽ; യാത്ര നിരോധിച്ചു; യാത്രക്കാർ ദുരിതത്തിൽ

കൊല്ലം കൊട്ടാരക്കര ഇളമംഗലം തൂക്കുപാലം  അപകടാവസ്ഥയില്‍. ഫണ്ടില്ലാത്തതിനാല്‍ നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കാനാവില്ലെന്നു ഏഴംകുളം പഞ്ചായത്ത്. കൊല്ലം –പത്തനംതിട്ട ജില്ലകളിലെ രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള നൂറു കണക്കിനു യാത്രക്കാര്‍ ദുരിതത്തില്‍.

2011 ല്‍ കല്ലട ആറിനു കുറുകെ പാലം ഉയര്‍ന്നപ്പോള്‍ ജീവിതത്തിന്‍റെ വേഗം കൂടിയതിന്‍റെ സന്തോഷത്തിലായിരുന്നു ഇരു കരകളിലും ഉള്ളവര്‍. ഏഴം കുളം പഞ്ചായത്തിലെ 100 കണക്കിനു കുട്ടികള്‍ പഠിക്കുന്നത് മറുകരയിലുള്ള കുളക്കട പഞ്ചായത്തിലാണ്. തൂക്കുപാലത്തിലൂടെ നടന്നാല്‍ ലാഭം അഞ്ചു കിലോമീറ്ററാണ്. തൂക്കുപാലം അപകടാവസ്ഥയിലായതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യ്ത്രക്കാരാണ് പ്രശ്നത്തിലായത്.

അപകടാവസ്ഥയിലായ പാലത്തിലൂടെ യാത്ര കലക്ടര്‍ നിരോധിച്ചതോടെ ആ പ്രദേശം ഒന്നാകെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി

പാലം പുനര്‍ നിര്‍മിക്കാന്‍ ഒരു കോടിയിലേറെ രൂപ വേണ്ടി വരും. ഇത്രയും തുക താങ്ങാന്‍ പറ്റാത്തതാണെന്നു പഞ്ചായത്ത് പറയുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സഹായം തേടുകയാണ് പഞ്ചായത്ത്