കാട്ടുപന്നി ശല്യം; തടയാനാകാതെ വലഞ്ഞ് നെയ്യാറ്റിൻകരയിലെ കർഷകർ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാട്ടുപന്നിയുടെ ശല്യത്തിൽ വലഞ്ഞ് കർഷകർ.  കാട്ടുപന്നി കപ്പയും വാഴയും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തൊഴുക്കൽ ഏലായിലെ കർഷകർക്കുണ്ടായിരിക്കുന്നത്. 

കാട്ടുപന്നി ശല്യത്തെ തടയാനാകാതെ വലയുകയാണ് നെയ്യാറ്റിൻകര തൊഴുക്കലിലെ കർഷകർ. ഏക്കറു കണക്കിന് സ്ഥലത്തെ കപ്പയും വാഴയും കാട്ടുപന്നികൾ നശിപ്പിച്ചതോടെ കടം വാങ്ങി കൃഷിയിറക്കിയവർ പ്രതിസന്ധിയിലായി. രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കപ്പത്തോട്ടം ആകെ കുത്തിമറിക്കുകയാണ്. കപ്പ ഉപയോഗിക്കാനാവാത്തവിധം നശിക്കുന്നു. പരാതിയുമായി കൃഷിവകുപ്പിനെ സമീപിച്ചെങ്കിലും വനംവകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. 

നൂറ് ഹെക്ടറോളം വരുന്ന തൊഴുക്കൽ പാടശേഖരത്തിൽ  കഴിഞ്ഞ മൂന്ന് മാസം കൊണ്ടാണ് കാട്ടുപന്നിയുടെ ആക്രമണം വ്യാപകമായി ഉണ്ടായത്. തൊട്ടടുത്ത മലഞ്ചാണിയിലെ കാടുകളിൽ നിന്നാകാം പന്നിയിറങ്ങുന്നതെന്നാണ് കരുതുന്നത്