ഫാം ടൂറിസം ലക്ഷ്യമാക്കി കുരിയോട്ടുമല ഫാം; സഞ്ചാരികൾക്കായി ഒരുങ്ങുന്നു

ഫാം ടൂറിസം ലക്ഷ്യമിട്ട് കൊല്ലം പത്തനാപുരത്തെ കുരിയോട്ടുമല ഫാമിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികള്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. 

രാജ്യത്തെ ആദ്യ ഡൊമസ്റ്റിക് അനിമല്‍ മ്യൂസിയം കുരിയോട്ടുമല ഫാമില്‍ നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ഇതിനായി ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി മൂന്നു ഹട്ടുകളുടെ നിർമാണം ഉടന്‍പൂര്‍ത്തിയാകും. ഒട്ടകവും കുതിരയും ഉള്‍പ്പെടെ ഫാമിലെത്തും. നിലവില്‍ ഒട്ടകപക്ഷിയും യമുവും വിവിധയിടം മുയലുകളുമുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തര പ്രദര്‍ശനമേളകള്‍ ക്രമീകരിക്കാനാകും. വരുന്ന മാർച്ചില്‍ സഞ്ചാരികൾക്കായുളള സൗകര്യങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് നിഗമനം. 110 ഏക്കറിലാണ് കുരിയോട്ടുമല ഫാം സ്ഥിതിചെയ്യുന്നത്.