വൈജ്ഞാനിക വികസനത്തിന് റാന്നിയിൽ നോളജ് വില്ലേജ് പദ്ധതി

വൈജ്ഞാനിക വികസനത്തിലൂടെ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് റാന്നി നിയമസഭ മണ്ഡലത്തിൽ നോളജ് വില്ലേജ് പദ്ധതി. പ്രമോദ് നാരായൺ എം എൽ എയുടെ നേത്യത്വത്തിൽ നടപ്പാക്കുന്ന   പരിപാടിയിലേക്കുള്ള ആശയ രൂപീകരണത്തിന് നോളജ് അസംബ്ലി സംഘടിപ്പിച്ചു. 

അംഗൻവാടി മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ കോർത്തിണക്കി കൊണ്ടുള്ള വിജ്ഞാന വികസന പദ്ധതിയാണ് നോളജ് വില്ലേജ്. പഠന നിലവാരം ഉയർത്താൻ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക. തൊഴിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുക. ഗവേഷണം നാടിന്റെ വികസനത്തിന് ഉപയോഗിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. 

12 പഞ്ചായത്തിലെ 250 അംഗൻവാടികളും 175 സ്കൂളുകളും 8 കോളേജുകളും നോളജ് വില്ലേജിന്റെ ഭാഗമാണ്.   റാന്നിയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസവും സ്കിൽ പാർക്കും നോളജ് വില്ലേജിന്റെ ഭാഗമാക്കും.