യുവാക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കി ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ സംഘം

പതിവ് വഴിയിൽ നിന്ന് മാറി ചിന്തിക്കുകയാണ് യുവാക്കളുടെ സഹകരണ സംഘം. കൊല്ലം പുനലൂരിലെ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ യുവസഹകരണസംഘമാണ് യുവാക്കള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നത്. 

സഹകരണസംഘമായി റജിസ്റ്റര്‍ ചെയ്തെങ്കിലും പണിമിടപാടൊന്നുമില്ല. ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയാണിത്. ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ യുവ സഹകരണസംഘം എന്ന െഎകോപ്സിന്റെ പുനലൂരിലെ ഒാഫീസും വേറിട്ട കാഴ്ചയാണ്. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പ്രസിഡന്റിന്റെ ഇരിപ്പിടം ലോറിയിലാണ്. സെക്രട്ടറി രേഖകൾ പരിശോധിക്കുന്നത് പിക്കപ്പ്്്വാനിലിരുന്ന്. സ്കൂട്ടറിൽ ഇരുന്നാണ് ഡിസൈനിങ്ങും വിഡിയോ എഡിറ്റിങ്ങും. വിഡിയോ-ഓഡിയോ പ്രിന്റ് പ്രൊഡക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍പത് അംഗങ്ങളാണ് സഹകരണസംഘത്തിലുളളത്. എല്ലാ അംഗങ്ങള്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതാണ് രീതി.

സര്‍ക്കാരിന്റെ 100 ദിനം കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ 25 സഹകരണ സംഘങ്ങളിലൊന്നാണിത്. കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് തീരുമാനം.