നികുതി വെട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാൻ മേയർ ശ്രമിക്കുന്നു; ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ തെളിവുകൾ നശിപ്പിക്കാൻ മുൻ മേയർ ശ്രമിക്കുന്നതായി ബിജെപി. ഉദ്യോഗസ്ഥരുമായി മുൻ മേയർ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. കേസിൽ പ്രതിയായ ഉദ്യോഗസ്ഥയുടെ ജാമ്യാപേക്ഷയിൽ കോർപ്പറേഷൻ എതിർപ്പ് അറിയിച്ചിട്ടില്ലെന്നും ബിജെപി ആരോപിച്ചു. 

കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം 12-ാം ദിവസത്തിലെത്തി നിൽക്കുമ്പോഴാണ് മുൻ മേയറെ ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്. കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റുചെയ്യാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ സസ്പെൻഡ് ചെയ്യപ്പെട്ട നേമം സോണൽ ഓഫീസിലെ സൂപ്രണ്ട് എസ്.ശാന്തി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ കോർപ്പറേഷൻ എതിർക്കാത്തത് ബിജെപി ചോദ്യം ചെയ്യുന്നു. സമരം ചെയ്യുന്ന കൌൺസിലർമാരുടെ കുടുംബാംഗങ്ങളെ കോർപ്പറേഷൻ ഗേറ്റിൽ തടയുന്നതായും നേതാക്കൾ ആരോപിച്ചു.