സംയുക്ത സർവേ വനംവകുപ്പ് അട്ടിമറിക്കുന്നു; പൊന്തൻപുഴയിൽ പ്രതിഷേധം

പത്തനംതിട്ട റാന്നി വനം ഡിവിഷനിലെ ദ്രുതകര്‍മ സേനയുടെ ഉദ്ഘാടന വേദിക്ക് പുറത്ത് പൊന്തന്‍പുഴ – പെരുമ്പെട്ടി സമരസമിതിയുടെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച സംയുക്ത സര്‍വേ വനംവകുപ്പ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.

പൊന്തന്‍പുഴ വനമേഖലയോട് ചേര്‍ന്ന് പതിറ്റാണ്ടുകളായി താമസിക്കുന്ന എഴുനൂറോളം കുടുംബങ്ങള്‍ക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. സമരസമിതിയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സംയുക്ത സര്‍വേയ്ക്ക് ഉത്തരവിട്ടു. 1988 ലെ രേഖകള്‍ പ്രകാരം റവന്യു വനം വകുപ്പുകള്‍ സര്‍വേ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ സര്‍ക്കാര്‍ ഉത്തവ് അട്ടിമറിക്കപ്പെട്ടുവെന്നാണ് സമര സമതിയുടെ ആരോപണം.

പ്രതിഷേധത്തിനിടിയില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ദ്രുത കര്‍മ സേനയുടെ ഓഫിസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സേനയുടെ സേവനം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.