പുതിയ കേബിള്‍ സ്ഥാപിച്ചതിൽ അപാകത; വൈദ്യുതി മുടക്കം പതിവായി; ദുരിതം

ചെങ്ങന്നൂരില്‍ പുതിയ വൈദ്യുതി കേബിള്‍ സ്ഥാപിച്ചതോടെ വൈദ്യുതി മുടക്കം പതിവെന്ന് പരാതി. കേബിള്‍ ഇട്ടതിലെ അപാകതയാണ് തകരാറിന് കാരണമെന്നാണ് പരാതി. വൈദ്യുതി മുടക്കം പതിവായതോടെ കച്ചവടക്കാരും വിദ്യാര്‍ഥികളും ദുരിതത്തിലായി.

കൂടുതല്‍ സുരക്ഷിതമെന്ന് കണ്ടാണ് ചെങ്ങന്നൂരില്‍ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ ഇട്ടത്. എംസി റോഡ് ഉള്‍പ്പടെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് കേബിള്‍ ഇട്ടത്. ഒന്നരമാസം മുന്‍പാണ് പദ്ധതി കമ്മിഷന്‍ചെയ്തത് ഇതോടെ വൈദ്യുതി മു‌ടക്കം പതിവായെന്നാണ് പരാതി. എരിയല്‍ ബെഞ്ച് കേബിളിന് പുറമേ 11 കെ.വി. ലൈനടക്കം നിലനില്‍ക്കുന്നുണ്ട്. ഏരിയല്‍ ബെഞ്ച് കേബിളില്‍ വെള്ളം കയറിയാല്‍ എല്ലാ ലൈനുകളും ഓഫ് ചെയ്ത് തകരാര്‍ പരിഹരിക്കേണ്ട സാഹചര്യമാണ്.