മണ്ണ് ഇടിച്ചു; ദർപ്പക്കാട്ടെ ആരോഗ്യകേന്ദ്രം അപകടാവസ്ഥയില്‍

കൊല്ലം കടയ്ക്കൽ ദർപ്പക്കാട്ടെ ആരോഗ്യകേന്ദ്രം അപകടാവസ്ഥയില്‍. കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ നിന്നു മണ്ണ് ഇടിച്ചതാണ് അകപടവസ്ഥയ്ക്ക് കാരണം.  

ഏത് നിമിഷവും ഈ കെട്ടിടം തകര്‍ന്നു വീഴാം. മരണഭയത്തോടെയാണ് ജീവനക്കാരും രോഗികളും ദര്‍പ്പക്കാട്ടെ ആരോഗ്യകേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കുന്നത്. തൊട്ടടുത്തുള്ള പുരയിടത്തില്‍ നിന്നു മണ്ണു കടത്തിയതാണ് കെട്ടിടത്തിന് ഭീഷണിയായത്.

പഞ്ചായത്തില്‍ നിന്നു അനുമതി വാങ്ങാതെയാണ് സ്ഥലയുടമ മണ്ണ് നീക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഈക്കാര്യം ജനപ്രതിനിധികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും പരാതിയുണ്ട്.