ടൈറ്റാനിയത്തിലെ സാനിറ്റൈസര്‍ നിര്‍മാണയൂണിറ്റ് പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം ടൈറ്റാനിയത്തിലെ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.  വ്യവസായികാടിസ്ഥാനത്തില്‍ സാനിറ്റൈസര്‍ നിര്‍മാണമാണ് കമ്പനിയുടെ ലക്ഷ്യം

36 ദിവസത്തിനുള്ളിലാണ് നിര്‍മാണകേന്ദ്രം പ്രവര്‍ത്തനക്ഷമമായത്. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാന്‍ ടൈറ്റാനിയത്തിനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് അനുബന്ധ വ്യവസായങ്ങളുടെ സാധ്യതകള്‍ ടൈറ്റാനിയം പരിശോധിച്ചത്. തുടര്‍ന്നുള്ള പ്രൊപ്പോസല്‍ 36 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുകയായിരുന്നു. പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികളുടെ ഭാഗത്തു നിന്നു ഉണ്ടാകണമെന്നു മന്ത്രി ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു

സാനിറ്റൈസര്‍,ഹാന്‍ഡ് വാഷ്, വാഷ് റൂം ക്ലീനര്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്. പൊതു വിപണിയെക്കാള്‍ വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം