തിരുവല്ലത്ത് തുടർക്കഥയാകുന്ന അപകടങ്ങൾക്ക് പരിഹാരം; വരുന്നു പുതിയ പാലം

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തിരുവനന്തപുരം തിരുവല്ലത്ത് പരിഹാരമായി പുതിയ പാലം വരുന്നു. കഴക്കൂട്ടം–കാരോട് ബൈപാസിനെ സര്‍വീസ് റോഡുകളുമായി ബന്ധിപ്പിച്ചാണ് പാലം വരുന്നത്. ആറുമാസത്തിനുള്ളില്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മന്ത്രി ജി.സുധാകരന്‍ പറ‍ഞ്ഞു

തിരുവല്ലം ക്ഷേത്രം, അമ്പലത്തറ , ബൈപാസ് തുടങ്ങിയ റോഡുകള്‍ ഒത്തുചേരുന്ന തിരുവല്ലം ജംഗ്ഷനില്‍ നിരവധി അപകടങ്ങളാണ് നിത്യേന ഉണ്ടാകുന്നത്. ശരിയായ സിഗ്നല്‍ സംവിധാനം ഇല്ലാത്ത ഇവിടെ സര്‍വീസ് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം കാലങ്ങളായുള്ള ആവശ്യമാണ്. പാലം വന്നാല്‍ ബൈപാസില്‍ കയറാതെ സര്‍വീസുറോഡു വഴി നഗരത്തിലേക്ക് പ്രവേശിക്കാം. തിരുവനന്തപുരം മേയറോടൊപ്പം സ്ഥലം സന്ദര്‍ശിച്ച മന്ത്രി പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു

നിലവിലുള്ള പാലം പൊളിച്ചായിരിക്കും പുതിയ പാലം വരിക. ഈ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടാന്‍ 24 മണിക്കൂറും പൊലീസ് സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു