മഴപെയ്താൽ ചെളിക്കുണ്ട്; റോഡിന്റെ പണി നിലച്ചിട്ട് വർഷം ഒന്ന്

കൊല്ലം ചടയമംഗലം - കടയ്ക്കൽ റോഡിന്റെ പണി നിലച്ചിട്ട് വർഷം ഒന്നു കഴിഞ്ഞു. മഴപെയ്താൽ ചെളിക്കുണ്ടായി മാറുന്ന റോഡിൽ അപകടം പതിവാണ്. റോഡിൻ്റെ പണി ഉടൻ ആരംഭിക്കുമെന്നാണ് സ്ഥലം എം.എൽ.എയുടെ വിശദീകരണം.

കിഫ്ബിയിൽ നിന്നു ഇരുപത്തിയഞ്ച് കോടിയിലധികം രുപയാണ് ചടയമംഗലം - കടയ്ക്കൽ റോഡിനായി അനുവദിച്ചത്. ഒരു വർഷം മുൻപ് ആഘോഷമായി പണിയും ആരംഭിച്ചു. നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. അന്നു അവസാനിച്ച റോഡിൻ്റെ ജോലികൾ മാസം പലതു കഴിച്ചിട്ടും പുനരാരംഭിച്ചിട്ടില്ല.

റോഡിൻ്റെ പണി പൂർത്തിയാക്കാനായി ആസ്തി വികസന ഫണ്ടിൽ നിന്നു  പണം അനുവദിച്ചിട്ടുണ്ടെന്ന് സ്ഥലം എം എൽ എ യായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ജോലികൾ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.