പത്തനാപുരത്ത് കാട്ടാനശല്യം രൂക്ഷം; റബർ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാട്ടാന ശല്യം. പത്തനാപുരത്ത് റബർ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്.

സംസ്ഥാന ഫാമിങ് കോർപറേഷന്‍റെ ചെരുപ്പിട്ട്കാവ് എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന വനിതാ തൊഴിലാളിയെയാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാട്ടാന പിന്‍വാങ്ങി. ആക്രണമണത്തില്‍ വാരിയെല്ലിനും കാലിനും പരുക്കേറ്റ ലില്ലിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേനല്‍കാലത്ത് പ്രദേശത്ത്  വന്യജീവി ശല്യം പതിവായിരുന്നു. ഒട്ടേറ വിളകള്‍ നശിപ്പിച്ചിട്ടും സര്‍ക്കാരില്‍ നിന്നു ഒരു സഹായവും ലഭിച്ചില്ലെന്ന് മലയോര ജനതയ്ക്ക് പരാതിയുണ്ട്.