പത്തനംതിട്ടയില്‍ പഴക്കുട്ട പച്ചക്കറിക്കുട്ട പദ്ധതി; കർഷകർക്ക് ആശ്വാസം

പത്തനംതിട്ടയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി പഴക്കുട്ട പച്ചക്കറിക്കുട്ട പദ്ധതി. കൃഷിവകുപ്പിന്റെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ എം.എല്‍.എ വീണാജോര്‍ജാണ് പദ്ധതി ആവിഷ്കരിച്ചത്. പത്തനംതിട്ട ടൗണ്‍ഹാളില്‍ ഒരുക്കിയിരിക്കുന്ന വിപണിയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.

സംസ്ഥാനത്താദ്യമായി ഈ പദ്ധതിനടപ്പാക്കിയത് പത്തനംതിട്ടയിലാണ്. നഗരസഭയ്ക്കാണ് നേതൃത്വം. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയ്ക്കാന്‍ വിപണിയിലൂടെ ആകുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം എന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്ക്കരിച്ചത്.   ജില്ലയിലെ മറ്റിടങ്ങളിലേയ്ക്കും പദ്ധതി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിവിധയിനം പച്ചക്കറികളും, പഴങ്ങളും തൈകളും, തുണികളുമൊക്കെ വില്‍പ്പനയ്ക്കുണ്ട്