നിലംപൊത്താറായി കുടുംബാരോഗ്യ കേന്ദ്രം; പുതുക്കി പണിയണമെന്ന് നാട്ടുകാർ

കൊല്ലം മടത്തറ ഐരക്കുഴിയിലെ കുടുംബാരോഗ്യ കേന്ദ്രം അപകടാവസ്ഥയില്‍. മേല്‍ക്കൂര അടര്‍ന്നു വീഴുന്നത് പതിവായതോടെ അയലത്തെ വീട്ടില്‍വെച്ചാണ് ഇപ്പോള്‍ പരിശോധന. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തില്‍ കരിഞ്ചെള്ളിന്റെ ശല്യവുമുണ്ട്.

ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പടെ ചികില്‍സയ്ക്ക് എത്തുന്ന ഐരക്കുഴിയിലെ കുടുംബാരോഗ്യ കേന്ദ്രമാണിത്. മേല്‍ക്കൂര പൊളിഞ്ഞു വീഴുന്നത് പതിവാണ്. ഭിത്തിയും വിണ്ടു കീറിയിട്ടുണ്ട്.

അന്‍പതു വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തില്‍ നല്ല ശുചിമുറിയോ വിശ്രമിക്കാനുള്ള സൗകര്യവും ഇല്ല. വേനല്‍ മഴ എത്തിയതോടെ ആരോഗ്യ കേന്ദ്രത്തില്‍ ചെള്ളിന്റെ ശല്യവുമുണ്ട്.