കടുവയുടെ ആക്രമണം; കാട്ടാന അവശനിലയിൽ

പത്തനംതിട്ട ഗൂഡ്രിക്കല്‍ റേഞ്ചിലെ കൊച്ചാണ്ടി ചെക്പോസ്റ്റിന് സമീപം കക്കാട്ടാറിന്റെ തീരത്ത്  കാട്ടാന അവശനിലയില്‍. കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റതായാണ് കരുതുന്നത്. വനപാലകരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ആനയുടെ ആരോഗ്യസ്ഥിതി ഒരോദിവസം കഴിയുമ്പോഴും മോശമാവുകയാണ്.

ഏകദേശം 20വയസുവരുന്ന പിടിയാന ആറിന്റെ തീരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. പിന്നിലെ കാലുകള്‍ക്കാണ് പരുക്ക് കൂടുതല്‍. ഏറെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ഇടയ്ക്ക് വെള്ളത്തില്‍ നിന്ന് കരയ്ക്കുകയറി നില്‍ക്കും. ചെളിവാരി മുറിവേറ്റഭാഗത്ത് ഇടുന്നുണ്ട്. ആന തീര്‍ത്തും അവശനിലയിലാണ്. ആനയെ പരിശോധിക്കാന്‍ വെറ്ററിനറി സര്‍ജന്‍ എത്തും. ആനയുടെ വാലും പുകുതി മുറിഞ്ഞുപോയിട്ടുണ്ട്. പത്തനംതിട്ട ഗൂഡ്രിക്കല്‍ റേഞ്ചിലെ കൊച്ചാണ്ടി ചെക്പോസ്റ്റിന് സമീപം കഴിഞ്ഞദിവസമാണ് ആനയെ കണ്ടത്. തുടര്‍ന്ന് വനപാലകരുടെ നീരിഷണത്തിലാവുകയായിരുന്നു.