ഹാജർ തിരുത്തി; ആലപ്പുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി

ഹാജര്‍ തിരുത്തിയെന്നാരോപിച്ച് ആലപ്പുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. യുഡിഎഫ് അംഗങ്ങള്‍ക്ക് കള്ള ഒപ്പിടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥനതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫാണ് പ്രതിഷേധിച്ചത്. ബഹളത്തെത്തുടര്‍ന്ന് നഗരസഭായോഗം പിരിച്ചുവിട്ടു. എല്‍ഡിഎഫിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് യുഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ യുഡിഎഫിലെ ചില അംഗങ്ങള്‍ ഹാജര്‍ ബുക്കില്‍ കൃത്രിമം കാണിക്കുന്നതായി നേരത്തെ എല്‍ഡിഎഫ് പരാതിപ്പെട്ടിരുന്നു. കൗണ്‍സില്‍ ക്ലാര്‍ക്കിന്റെ സഹായത്തോടെയാണ് ഇത്തരം തട്ടിപ്പെന്നായിരുCouncil Hajar pkgന്നു ആരോപണം. മാറ്റി നിര്‍ത്തിയ ഈ ഉദ്യോഗസ്ഥന്‍ ഇന്ന് യോഗത്തിനെത്തിയതാണ് എല്‍ഡിഎഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്. യുഡിഎഫ് അംഗങ്ങള്‍ ഉദ്യോഗസ്ഥനെ പിന്തുണച്ചതോടെ ഉന്തുംതള്ളും ബഹളവുമായി. നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനാണ് കൃത്രിമഹാജര്‍ രേഖപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു

പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമാണെന്ന് യുഡിഎഫ് പ്രതികരിച്ചു. ഉദ്യോഗസ്ഥനെ കൗണ്‍സില്‍ യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ല. ആലപ്പുഴ നഗരസഭാ ചെയര്‍മാനെതിരെ ഉയര്‍ന്ന പത്തുലക്ഷം രൂപയുടെ അഴിമതി ആരോപണത്തിന് ശേഷം എല്‍ഡിഎഫ് ശക്തമായ പ്രതിഷേധമാണ് നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തിവരുന്നത്.