ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനക്ഷമം; രോഗികള്‍ക്ക് ആശ്വാസം

പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി നെയ്യാററിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡയാലിലിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി. ഇരുപത്തിനാല് യൂണിറ്റുകളുളള സെന്റര്‍ സര്‍ക്കാര്‍ മേഖലയിലെ ഏററവും വലിയ സെന്റററുകളിലൊന്നായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.  

നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലും ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കിനി മെഡിക്കല്‍ കോളേജിലേയ്ക്കോ നഗരത്തിലെ ആശുപത്രികളിലേയ്ക്കോ ഒാടേണ്ട ആവശ്യം അവസാനിക്കുന്നു. അതിനായി ജനറല്‍ ആശുപത്രിയില്‍ വിപുലമായ സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്. 24 യൂണിററുകളുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സെന്ററാണ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നത് . ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യഫണ്ടും കെ ആന്‍സലന്‍ എം എല്‍ എയുടെ ആസ്തിവികസന ഫണ്ടും ഉപയോഗിച്ചാണ് സെന്റര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. 

ജനറല്‍ ആശുപത്രിയിലെ അഞ്ചാം നിലയിലാണ് ഡയാലിസിസ് സെന്റര്‍. പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷം ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.