അശാസ്ത്രീയ നിർമ്മാണം‌; റോഡ്പണിക്കെതിരെ നാട്ടുകാർ; പ്രതിഷേധം

കൊല്ലം ഏരൂര്‍ മണലിപ്പച്ച റോഡ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഓട പണിയാതെ റോഡ് ഉയര്‍ത്തുന്നത് മൂലം വീടുകളില്‍ വെള്ളം കയറുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

ഏരൂര്‍ പഞ്ചായത്തിലെ നാലു കിലോമീറ്റര്‍ നീളമുള്ള മണലിപ്പച്ച റോഡ് അഞ്ചരകോടി രൂപ ചെലവാക്കിയാണ് നവീകരിക്കുന്നത്. ഓടയുള്‍പ്പടെ പണിയണമെന്നാണ് കരാറെങ്കിലും ഇതു പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഭരതന്നൂര്‍ ജംക്ഷനിലുണ്ടായിരുന്ന റോ‍ഡിന്റെ സംരക്ഷണഭിത്തി പൊളിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം രാത്രികാലങ്ങളില്‍ ഇവിടെ അപകടമുണ്ടാകുനുള്ള സാധ്യത ഏറെയാണ്.

കരാര്‍ പ്രകാരം റോഡ് പണിതില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധിക്കനാണ് നാട്ടുകാരുടെ തീരുമാനം.