റോഡും നാടും സുരക്ഷിതമാക്കാൻ ജില്ലാ ഭരണകൂടം ; സേഫ് കൊല്ലം പദ്ധതിക്ക് തുടക്കം

സേഫ് കൊല്ലം പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ മുതല്‍ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ വരെ കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്ക് നേരിട്ടിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചാണ് കലക്ടര്‍ സേഫ് കൊല്ലം പദ്ധതി  വിശദീകരിച്ചത്.  

റോഡ് സുരക്ഷ മാത്രമല്ല. പ്രകൃതി സുരക്ഷ , ഭക്ഷ്യ സുരക്ഷ ,ജല സുരക്ഷ , കുട്ടികളുടെ സുരക്ഷ എന്നിവയും ഉറപ്പാക്കും. പൊതുനിരത്തുകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനായി കുരീപ്പുഴയിൽ ആരംഭിക്കുന്ന പ്ലാന്‍റിന്റെ ടെണ്ടര്‍ നടപടികൾ അവസാനഘട്ടത്തിലാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

തൊഴിൽ അന്വേഷകർക്കും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചു ജനങ്ങള്‍ക്ക് സഹായം നല്‍കാനുമായി സേവക് പോര്‍ട്ടലും ആരംഭിക്കും. സ്വാതനന്ത്ര്യദിനത്തിൽ പോർട്ടൽ പ്രവർത്തന സജ്ജമാക്കാനാണു നീക്കം.