ഇനി പുതിയ മുഖം; അടൂരിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹ നവീകരിക്കുന്നു

അടൂരിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹയ്ക്ക് പുതിയമുഖം വരുന്നു. പഞ്ചപാണ്ഡവകഥകളും, വേലുത്തമ്പിദളവയുടെ ഒളിവുജീവിതവുമൊക്കെ പ്രതിപാതിക്കുന്ന അരവയ്ക്കച്ചാണി ഗുഹയാണ് നവീകരിക്കാനൊരുങ്ങുന്നത്. മണ്ണടി പൈതൃകസംരക്ഷണ സമിതിയുടെ തേതൃത്വത്തിലാണ് സംരക്ഷണം ഒരുക്കുന്നത്. 

കാടുമൂടിയും, മണ്ണിറങ്ങിയും ഗുഹയുടെ കവാടം ഉള്‍പ്പെടെ മറഞ്ഞനിലയിലായിരുന്നു. പൈതൃകസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗുഹാമുഖത്തെ കാടുതെളിച്ച് മണ്ണും നീക്കംചെയ്തു. ചുറ്റിനും സംരക്ഷണഭിത്തി നിര്‍മിച്ച് ഗുഹയെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണിവര്‍.

കടമ്പനാട് പഞ്ചായത്തിലെ ദേശക്കല്ലുംമൂട്ടിലാണ് പുരാതന ഗുഹ. നാലുകീലോമീറ്റര്‍ അകലെയള്ളു തൂവയൂര്‍ അരയാലപ്പുറത്താണ് ഗുഹ അവസാനിക്കുന്നത്. വേലുത്തമ്പിദളവ ഒരുക്കിയ ഒളിയിടമാണ് ഇതെന്ന് പറയപ്പെടുന്നു. പുരാണകഥകളുമായും ഗുഹാചരിത്രത്തെ നാട്ടുകാര്‍ ബന്ധിപ്പിക്കുന്നു. എന്നാല്‍ ഗുഹയെക്കുറിച്ച് ഇതുവരെ കാര്യമായ പരിശോധനകളോ പഠനങ്ങളോ നടത്തിയിട്ടില്ല.