കലോല്‍സവത്തില്‍ ഇഞ്ചോടിച്ച് പോരാട്ടം; മാര്‍ ഇവാനിയോസ് മുന്നില്‍‌

കേരള സര്‍വകലാശാല യുവജനോല്‍വസത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രാത്രി വൈകി അവസാനിച്ച മല്‍സരങ്ങളില്‍ 94 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ 147 പോയിന്‍റാണ് മാര്‍ ഇവാനിയോസ് സ്വന്തമാക്കിയത്.  142 പോയിന്‍ുമായി തിരുവന്തപുരം യൂണിവേഴ്സിറ്റി കോളജാണ് രണ്ടാം സ്ഥാനത്ത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനദാനം നിര്‍വഹിക്കും  

നാലു ദിവസമായി നടന്ന കലാപോരാട്ടത്തിന് രാത്രി സംഘനൃത്തതോടെ സമാപനം. നങ്ങ്യാര്‍കൂത്തും ,ഓട്ടംതുള്ളഴും ,വഞ്ചിപ്പാട്ടും,ശാസ്ത്രീയ സംഗീതവും അവസാന രാത്രികളെ സംഗീത സാന്ദ്രമാക്കി. ആണ്‍കുട്ടികളുടെ നാടോടിനൃത്തം മികച്ച നിലവാരം പുലര്‍ത്തി 

 ഒരു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പോലെ ലീഡുകൾ മാറിമറിഞ്ഞതായിരുന്നു പോയിന്‍് നില.ഏറ്റവും അവസാനവും  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജും നാലാഞ്ചിറ മാർ ഇവാനിയസ് കോളേജും ഇഞ്ചോടിച്ച് പോരാട്ടമാണ് കാര്യവട്ടം ക്യാംപസില്‍ കണ്ടത്. ന്നലെ ആരംഭിച്ച അവസാന ഇനമായ സംഘനൃത്തം ഇന്ന് വെളുപ്പിനാണ് സമാപിച്ചത്.ഏറെ വൈകി ആരംഭിച്ച സംഘനൃത്തം നിറഞ്ഞു കവിഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. വർണ്ണാഭവും ചടുലവും കൃത്യതയാർന്നതുമായ നൃത്തരംഗങ്ങൾ വിധികർത്താക്കളെയും വലച്ചു. ആതിഥേയരായ കാര്യവട്ടം ക്യാംപസ് ഒരു ഗ്രൂപ്പ് ഇനത്തില്‍ പോലും മല്‍സരിക്കാതെയാണ് നാലാമത് എത്തിയത്.