അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം

ഡയാലിസിസ് ഐ.സി.യു. ഉള്‍പ്പെട പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം. ഒരു നേരം മാത്രമാണ് ആശുപത്രിയില്‍ വെള്ളമെത്തുന്നത്. ജലക്ഷാമം രൂക്ഷമായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. 

ഒരുമാസത്തിലേറെയായി ജല അതോരിറ്റിയുടെവെള്ളം ആശുപത്രിയില്‍ ലഭിച്ചിട്ട്. വാഹത്തില്‍ വെള്ളം എത്തിച്ച് ആശുപത്രിയിലെ കൂറ്റന്‍ സംഭരണിയില്‍ നിറച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ ഇടെയായി ഇതും ഇല്ല. വെള്ളമില്ലാതായതോടെ രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. 

ജലവിതരണം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ രോഗികളുടേയും നാട്ടുകാരുടേയും ഈ ആവശ്യത്തോട് അധികൃതര്‍ മുഖം തിരിക്കുകയാണ്. ലഭ്യമാകുന്ന വെള്ളം പാത്രങ്ങളിലും കുപ്പിയിലും ശേഖരിച്ചുവച്ചാണ് രോഗികള്‍ ഉപയോഗിക്കുന്നത്.